തിരുവനന്തപുരം: മണിപ്പുരിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍,സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടതോ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നതോ ആയ മണിപ്പൂരി മാതാപിതാക്കളെ ആശ്രയിച്ച് കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ,വിദ്യാഭ്യാസം,താമസസ്ഥലം തുടങ്ങിയവയിലോ മറ്റു തരത്തിലോ ഉള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ സഹായത്തിനായി സംസ്ഥാനത്തെ ലീഗല്‍ സര്‍വീസ് മെമ്പര്‍ സെക്രട്ടറിയെ ബന്ധപ്പെടാം.
റിട്ട. ജസ്റ്റിസ് ഗീതാ മീത്തല്‍ അധ്യക്ഷയായ മൂന്നംഗ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുറപ്പെടിവിച്ചിട്ടുള്ള സുപ്രീം കോടതി വിധിയനുസരിച്ചാണ് സംസ്ഥാനത്ത് ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
വിലാസം: ജോഷി ജോണ്‍,മെമ്പര്‍ സെക്രട്ടറി,കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി,നിയമ സഹായ ഭവന്‍,ഹൈക്കോടതി. ഫോണ്‍ - 0484 2396717,2395717,2562919.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.