തൃശൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി: അക്രമി സംഘം എത്തിയത് വെള്ള സ്വിഫ്റ്റ് കാറില്‍

തൃശൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി: അക്രമി സംഘം എത്തിയത് വെള്ള സ്വിഫ്റ്റ് കാറില്‍

തൃശൂര്‍: എരുമപ്പെട്ടി കരിയന്നൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. കറുപ്പംവീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ നിഹാദിനെയാണ് കാറിലെത്തിയ അക്രമി സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ശനിയാഴ്ച വൈകുന്നേരം കുട്ടി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. വെള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘം കുട്ടിയോട് വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു.

എന്നാല്‍ കാറില്‍ കയറാതെ നടന്നു പൊയ്‌ക്കൊള്ളാം എന്നു പറഞ്ഞ തന്നെ കാറിന്റെ പിന്‍സീറ്റില്‍ നിന്നുമിറങ്ങിയവര്‍ കാറിനുള്ളിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകായിരുന്നുവെന്ന് വിദ്യാര്‍ഥി മൊഴി നല്‍കി.

സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നുവെന്നും നിഹാദ് പറഞ്ഞു. ഭയചകിതനായ കുട്ടി ഓടി രക്ഷപെടുകയായിരുന്നു.

ഓടി വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കെസെടുത്ത് അന്വേഷണമാരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.