മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍

 മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും കെ.സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു.

സി. രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ന്യൂഡല്‍ഹില്‍ വച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് അംഗത്വം നല്‍കി ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു സി.രഘുനാഥ്. ഡിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അദേഹം കഴിഞ്ഞയാഴ്ചയാണ് പാര്‍ട്ടി വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.