ദുബായിൽ അന്തരിച്ച നിസാറിന്റെ വീട് സന്ദർശിച്ച് എം എ യൂസഫലി

ദുബായിൽ അന്തരിച്ച നിസാറിന്റെ വീട് സന്ദർശിച്ച് എം എ യൂസഫലി

ദുബായ് : ദുബായിയിൽ അന്തരിച്ച ജീവകാരുണ്യ പ്രവർത്തകനും യുവ വ്യവസായിയുമായ മുഹമ്മദ്‌ നിസാറിന്റെ നാട്ടിലെ വസതിയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലി, ലുലു എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം എന്നിവർ സന്ദർശനം നടത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

തിരൂർ തെക്കൻ കുറ്റൂരിലെ എ എ കെ ഗ്രുപ്പ് ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജിയുടെ വസതിയിൽ എത്തിയാണ് എം എ യൂസഫലി അനുശോചനമറിയിച്ചത്.പാറപ്പുറത്ത് ബാവ ഹാജി,എ എ കെ മുസ്തഫ, മുഹമ്മദ് കുട്ടി ഹാജി, അലി ഹാജി, മുഹമ്മദലി തയ്യിൽ, അബ്ദുൽ നാസർ, നൗഷാദ് അലി, മുഹമ്മദ്‌ ഷരീഫ്,വാഹിദ്,ഷമീൽ, ഹസൈനാർ, സക്കരിയ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു. സജീവ ജീവകാരുണ്യ പ്രവർത്തകനും എഎകെ ഗ്രൂപ്പ്‌ ഡയറക്ടറുമായിരുന്നു നിസാർ.പനി ബാധിതനായി ഡിസംബർ 24 തിയതിയാണ് മുഹമ്മദ്‌ നിസാർ ദുബായിൽ അന്തരിച്ചത്.

പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ,കായികമന്ത്രി വി. അബ്ദുറഹ്‌മാൻ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,കെ ടി ജലീൽ എം എൽ എ,കുറുക്കോളി മൊയ്തീൻ എംഎൽഎ, അഡ്വ. ഷംസുദ്ദീൻ എംഎൽഎ ,സി.പി. ഉമർ സുല്ലമി,ഡോ ഹുസൈൻ മടവൂർ, ഡോ. ഐ പി അബ്ദുസ്സലാം, എം സലാഹുദ്ദീൻ മദനി, എൻ എം അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ ,അബ്ദുൽ കരീം എൻജിനീയർ,ഡോ. ഹുസൈൻ, ഡോ. മൻസൂർ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഷംസുദ്ദീൻ നെല്ലറ, മൻസൂർ ചിക്കിംഗ്, ഷംസുദ്ദീൻ പാരമൗണ്ട്, ഡോ,മുസ്തഫ മെട്രോ , നൂറിഷാ കള്ളിയത്ത്, ഡോ.കബീർ,വെട്ടം ആലിക്കോയ തുടങ്ങിയ നിരവധി പേർ വീട്ടിലെത്തി അനുശോചനം അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.