തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് പരിഹാസ കുറിപ്പും ചിത്രവും മന്ത്രി പങ്കുവെച്ചത്. നടന്‍ അജിത് കുമാറിന്റെ ചിത്രം ഉള്‍പ്പെടെയുള്ള കുറിപ്പാണ് മന്ത്രി പങ്കുവച്ചത്. പ്രസിഡന്റ് ജയിലില്‍ ആയതറിഞ്ഞ് കേരളത്തിലേക്ക് പുറപ്പെടാന്‍ തയാറെടുപ്പ് നടത്തുന്ന വോട്ടര്‍ എന്നായിരുന്നു മന്ത്രി കുറിച്ചത്.
നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന തിരെഞ്ഞടുപ്പില്‍ വ്യാജ ഐ ഡി കാര്‍ഡ് നിര്‍മിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പില്‍ അജിത്തിന്റെ ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ കാരണമായതെന്നാണ് സൂചന.
സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്ത പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.