ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ വാങ്ങിയതില്‍ അമ്പത് സെന്റ് അധിക ഭൂമിയെന്ന് വിജിലന്‍സ്. ആധാരത്തിലുള്ളതിനേക്കാള്‍ അമ്പത് സെന്റ് അധികമുണ്ടെന്നും ചിന്നക്കനാല്‍ ഭൂമിയുടെ പോക്കുവരവില്‍ ക്രമക്കേടുണ്ടെന്നുമാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.
അതേസമയം ഭൂമി വാങ്ങിയതിന് ശേഷം ഇതുവരെ അളന്ന് നോക്കിയിട്ടില്ലെന്നും ഭൂമി അളന്ന് നോക്കാതെയാണ് പുറംപോക്ക് ഭൂമി കൈയേറിയെന്ന് ആരോപിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. അധിക ഭൂമിയുണ്ടെങ്കില്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.
കെട്ടിടം എന്തുകൊണ്ട് നിങ്ങള്‍ കാണിച്ചില്ലെന്ന് ചോദ്യമുണ്ടായിരുന്നു. ആ കെട്ടിടമെന്ന് പറയുന്നത് നിങ്ങള്‍ കണ്ടിട്ടുള്ളതാണ്. അതിന് ബില്‍ഡിങ് നമ്പറോ, ബില്‍ഡിങ് പെര്‍മിറ്റോ ഇല്ല. ഉപയോഗ യോഗ്യമായ രീതിയില്‍ അല്ല കെട്ടിടം ഉള്ളത്. ഒരുപക്ഷേ അതിന് വാല്യു കാണാന്‍ പറ്റില്ലായിരുന്നു. നടത്തിയ കച്ചവടത്തിന് ആ കെട്ടിടത്തിന് പ്രത്യേകം വില കൂട്ടിയിട്ടില്ലാത്തതിനാല്‍ അത് ആധാരത്തില്‍ കാണിച്ചിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാസപ്പടി ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് മാത്യു കുഴല്‍നാടനെതിരെ സി.പി.എം നികുതി വെട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. നികുതി വെട്ടിച്ചാണ് ചിന്നക്കനാലില്‍ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയതെന്ന ആരോപണം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയാണ് ഉന്നയിച്ചത്. ആധാരത്തില്‍ 1.92 കോടി വില കാണിച്ച കുഴല്‍നാടന്‍ അടുത്ത ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വില 3.5 കോടിയാക്കി കാണിച്ചുവെന്നായിരുന്നു ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.