തിരുവനന്തപുരം: ഹൈസ്‌കൂള്‍ തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം ഏകീരിക്കാന്‍ സര്‍ക്കാര്‍. ഡോ.എം.എ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിശദമായി പരിശോധിച്ച പ്രത്യേക സമിതി സ്‌പെഷ്യല്‍ റൂളിന്റെ കരട് അടക്കം തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഇതോടെ അധികൃതര്‍ തുടര്‍ നടപടികളിലേക്ക് കടന്നു.
സ്‌പെഷ്യല്‍ റൂള്‍ പ്രാബല്യത്തില്‍ വരുന്നതോടെയാകും മാറ്റങ്ങള്‍ ബാധകമാകുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ രീതിയില്‍ മറ്റം നടപ്പാക്കി തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരിഷ്‌കാരം നടപ്പാക്കുന്നതോടെ എട്ടാം ക്‌ളാസ് മുതല്‍ പന്ത്രണ്ടാം ക്‌ളാസ് വരെ സെക്കന്‍ഡറി എന്നറിയപ്പെടും. എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
കൂടാതെ അഞ്ച് മുതല്‍ ഏഴ് വരെ ക്‌ളാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ കുറഞ്ഞ യോഗ്യത ബിരുദം ആയിരിക്കും. ഒന്ന് മുതല്‍ നാല് വരെ ക്‌ളാസുകളിലെ അധ്യാപകരുടെ യോഗ്യത പ്‌ളസ് ടുവും ഡി.എല്‍.എഡും ആയി തുടരാം. എന്നാല്‍ 2030 മുതല്‍ ഇവര്‍ക്ക് ബിരുദവും പ്രൊഫഷണല്‍ യോഗ്യതയും വേണം.
ഹയര്‍ സെക്കന്‍ഡറിയിലെ ജൂനിയര്‍ അധ്യാപകര്‍ സെക്കന്‍ഡറി അധ്യാപകരാകും. എട്ട് വര്‍ഷം സര്‍വീസുള്ള ജൂനിയര്‍ അധ്യാപകര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രേഡ് ഒന്നായിരിക്കും. വി.എച്ച്.എസ്.സി അധ്യാപകര്‍ക്കും ഇത് ബാധകമാണ്.
ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അധ്യാപകര്‍ റിട്ടയര്‍ ചെയ്‌തോ മറ്റു വിധത്തിലോ വരുന്ന ഒഴിവുകളിലേക്ക് ജൂനിയര്‍ അധ്യാപകര്‍ക്ക് സീനിയോറിറ്റി പ്രകാരം സ്ഥാനക്കയറ്റം തുടര്‍ന്നും ലഭിക്കും. ഹൈസ്‌കൂള്‍ അധ്യാപകരില്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ യോഗ്യതയുള്ളവരെ (പി.ജിയുള്ളവര്‍) സെക്കന്‍ഡറി ഡീംഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്ന ശേഷം ഉണ്ടാകുന്ന സെക്കന്‍ഡറി അധ്യാപക ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കും.
ഹൈസ്‌കൂളുകള്‍ ലോവര്‍ സെക്കന്‍ഡറി
1.പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഇനി സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നറിയപ്പെടും
2.പത്താം ക്ലാസ് വരെ മാത്രമുള്ളവ ലോവര്‍ സെക്കന്‍ഡറിയാവും
3. ഏഴാം ക്‌ളാസ് വരെയുള്ളവ പ്രൈമറി സ്‌കൂളുകളാവും
4. നാല്, അഞ്ച് വരെയുള്ളവ ലോവര്‍ പ്രൈമറി സ്‌കൂളുകളാവും
ലോവര്‍ പ്രൈമറിയിലും
ഹെഡ്മിസ്ട്രസ് / ഹെഡ്മാസ്റ്റര്‍ മാറി എല്ലാ വിഭാഗം സ്‌കൂളുകളുടെയും മേധാവികള്‍ പ്രിന്‍സിപ്പല്‍മാരാവും. പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള സ്‌കൂളുകളുടെ മേധാവി സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍. പത്താം ക്‌ളാസ് വരെ മാത്രമുള്ള സ്‌കൂളുകളില്‍ ലോവര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍
അഞ്ചു മുതല്‍ ഏഴുവരെയുള്ള നിലവിലെ യു.പി സ്‌കൂളുകളില്‍ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഒന്നു മുതല്‍ നാലുവരെ ക്‌ളാസുകളുള്ള സ്‌കൂളുകളില്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിങ്ങനെയാണ് മാറ്റം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.