തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ച നാളെ ആരംഭിക്കും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്റിന്റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഉപാധികളോടെ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ഈ മാസം 29 നാണ് ലീഗുമായി ചര്‍ച്ച. 30 ന് ആര്‍.എസ്.പി, കേരളാ കോണ്‍ഗ്രസ് ജേക്കബ്, സി.എം.പി, ജെ.എസ്.എസ്, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുമായും ഉഭയക്ഷി ചര്‍ച്ച നടത്തും. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാനാണ് മുസ്ലിം ലീഗ് നേതൃത്വം ഉദേശിക്കുന്നതെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.