ഡല്‍ഹി: ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആകെ 34 പേര്‍ ഈ വര്‍ഷം പത്മ പുരസ്‌കാരത്തിന് അര്‍ഹരായി. ഇവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു.
കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍, കാസര്‍ഗോഡ് സ്വദേശിയായ കര്‍ഷകന്‍ സത്യനാരായണ ബെലേരി എന്നിവരാണ് പത്മശ്രീ പുരസ്‌കാരവുമായി കേരളത്തിന്റെ അഭിമാനമായത്.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന പ്രഖ്യാപിച്ചു. താക്കൂറിന്റെ ശതാബ്ദി ആഘോഷത്തിന് തൊട്ടുമുമ്പാണ് ഭാരത് രത്ന പ്രഖ്യാപനം.
ബിഹാറില്‍ മദ്യ നിരോധനം, സംവരണം എന്നിവയ്ക്കായി സധൈര്യം പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയാണ്.
പത്മശ്രീ പുരസ്‌കാര ജേതാക്കള്‍
പര്‍ബതി ബറുവ, ചാമി മുര്‍മു, സംഗതങ്കിമ, ജഗേശ്വര്‍ യാദവ്, ഗുര്‍വിന്ദര്‍ സിംഗ്, സത്യനാരായണ ബേളേരി, കെ ചെല്ലമ്മാള്‍, ഹേംചന്ദ് മാഞ്ചി, യാനുങ് ജമോ ലെഗോ, സോമണ്ണ, സര്‍ബേശ്വരി ബസുമതരി, പ്രേമ ധനരാജ്, ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, ശാന്തി ദേവി പാസ്വാനും ശിവന്‍ പാസ്വാനും (ചിത്രകാരന്മാര്‍) രത്തന്‍ കഹാ, അശോക് കുമാര്‍ ബിശ്വാസ്, ബാലകൃഷ്ണന്‍ സദനം പുതിയവീട്ടില്‍, ഉമാ മഹേശ്വരി ഡി, ഗോപിനാഥ് സ്വയിന്‍, സ്മൃതി രേഖ ചക്മ, ഓംപ്രകാശ് ശര്‍മ്മ, നാരായണന്‍ ഇ പി, ഭഗബത് പധാന്‍, സനാതന്‍ രുദ്രപാല്‍, ബദ്രപ്പന്‍ എം, ലെപ്ച, മച്ചിഹാന്‍ സാസ , ഗദ്ദം സമ്മയ്യ, ജങ്കിലാല്‍, ദാസരി കൊണ്ടപ്പ, ബാബു റാം യാദവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.