ഇനി ആപ്പില്ലാതെ തന്നെ വിളിക്കുന്നവരുടെ പേരറിയാം; വരുന്നൂ കോളിങ് നെയിം പ്രസന്റേഷന്‍

ഇനി ആപ്പില്ലാതെ തന്നെ വിളിക്കുന്നവരുടെ പേരറിയാം; വരുന്നൂ കോളിങ് നെയിം പ്രസന്റേഷന്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെത്തുന്ന കോളുകളില്‍ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) രാജ്യത്ത് വൈകാതെ നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ ചെയ്തു.

തട്ടിപ്പ് കോളുകള്‍ തടയുകയാണ് ഇതുവഴി ലക്ഷമിടുന്നത്. ഇത് നടപ്പാക്കിയാല്‍ ട്രൂ കോളര്‍ ആപ്പില്ലാതെ തന്നെ ഫോണ്‍ വിളിക്കുന്നത് ആരെന്ന് അറിയാന്‍ സാധിക്കും. ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാള്‍ക്ക് പേര് മറച്ച് വയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കാന്‍ ഉപയോഗിച്ച കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരായിരിക്കും സ്‌ക്രീനില്‍ ദൃശ്യമാവുക.

രേഖയിലുള്ള പേര് പിന്നീട് മാറ്റിയവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി തിരുത്താനും സൗകര്യമുണ്ടാകും. രാജ്യമാകെ നടപ്പാക്കും മുന്‍പ് ഒരു ടെലികോം സര്‍ക്കിളില്‍ പരീക്ഷണം നടത്തും. കമ്പനികളുടെ ബള്‍ക്ക് കോര്‍പറേറ്റ് കണക്ഷനുകളില്‍ നിന്നുള്ള കോളുകളില്‍ ട്രേഡ്മാര്‍ക്ക് പേരും മറ്റും ദൃശ്യമാകുന്ന തരത്തിലാകും പുത്തന്‍ സംവിധാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.