കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വ്യാപാരം. ഇന്ന് സ്വര്‍ണ വില ഉയര്‍ന്നില്ലെങ്കിലും സര്‍വകാല റെക്കോഡില്‍ തന്നെയാണ് നിരക്ക് തുടരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 48,600 രൂപയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ 2520 രൂപയാണ് പവന് വര്‍ധിച്ചത്.
കഴിഞ്ഞ ദിവസം 400 രൂപ കൂടിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 6,075 രൂപയാണ്. 50 രൂപ ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നു.
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാന്‍ കാരണം. അമേരിക്ക നേരിടുന്ന വലിയ പണപ്പെരുപ്പമാണ് വില വര്‍ധനവിന് മറ്റൊരു കാരണം. നിലവില്‍ വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപ/ോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണ വില വര്‍Oനവുണ്ടാക്കുന്നത്.
മാര്‍ച്ചിലെ സ്വര്‍ണവില (പവന്‍)
മാര്‍ച്ച് 1 : 46,320 രൂപ
മാര്‍ച്ച് 2 : 47,000 രൂപ
മാര്‍ച്ച് 3 : 47,000 രൂപ
മാര്‍ച്ച് 4 : 47560 രൂപ
മാര്‍ച്ച് 5 : 47560 രൂപ
മാര്‍ച്ച് 6 : 47760 രൂപ
മാര്‍ച്ച് 7 : 40,080 രൂപ
മാര്‍ച്ച് 8 : 48,200 രൂപ
മാര്‍ച്ച് 9 : 48,600 രൂപ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.