അശ്ലീല ഉള്ളടക്കങ്ങള്‍: 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍

അശ്ലീല ഉള്ളടക്കങ്ങള്‍: 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍ഗാത്മകമായ ആവിഷ്‌കാരത്തിന്റെ മറവില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുന്ന18 ഒടിടി പ്ലാറ്റ് ഫോമുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. അശ്ലീല കണ്ടന്റുകളുടെ അടിസ്ഥാനത്തിലാണ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചത്. 19 വെബ് സൈറ്റുകളും 10 മൊബൈല്‍ ആപ്പുകളും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുമാണ് നിരോധിച്ചത്.

സര്‍ഗാത്മകമായ ആവിഷ്‌കാരത്തിന്റെ മറവില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നീക്കം. മലയാളത്തിലെ ആദ്യത്തെ അഡള്‍ട്ട് ഓണ്‍ലി പ്ലാറ്റ്ഫോമായ യെസ്മയ്ക്കും കേന്ദ്രത്തിന്റെ പൂട്ട് വീണു. 2000 ലെ ഐടി ആക്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും അശ്ലീല ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്തതിനാലാണ് കേന്ദ്രം പൂട്ടിട്ടത്.

അശ്ലീല ഉള്ളടക്കങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പരിപാടികളും നഗ്‌നതാ പ്രദര്‍ശനവും പരസ്യമായ ലൈംഗികതാ പ്രദര്‍ശനവും നടത്തിപ്പോന്ന പ്ലാറ്റ് ഫോമുകള്‍ക്കാണ് പൂട്ട് വീണത്. നിരോധിച്ച ഒടിടി പ്ലാറ്റ് ഫോമുകളിലൊന്നിന് ഒരു കോടിയിലേറെ ഡൗണ്‍ലോഡ്സ് ഉണ്ടായിരുന്നു. മറ്റ് രണ്ട് പ്ലാറ്റ് ഫോമുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അമ്പത് ലക്ഷത്തിലേറെ ഡൗണ്‍ലോഡ്സും ഉണ്ടായിരുന്നു.

ആകര്‍ഷകമായ ട്രെയ്ലറുകളും ബാഹ്യ ലിങ്കുകളും നല്‍കി സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ആളുകളെ സൈറ്റുകളിലേക്കും ആപ്പുകളിലേക്കും ആകര്‍ഷിച്ചിരുന്നത്. പൂട്ടിയ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കാകെ 32 ലക്ഷത്തിലേറെ ഫോളോവേഴ്സ് സോഷ്യല്‍ മീഡിയയിലുണ്ടെന്ന് വാര്‍ത്താവിതരണ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.