രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; സഹോദരനൊപ്പം പ്രിയങ്കയും വയനാട്ടിലെത്തും

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; സഹോദരനൊപ്പം പ്രിയങ്കയും വയനാട്ടിലെത്തും

കല്‍പറ്റ: വയനാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മൂപ്പൈനാട് തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണ് രാഹുല്‍ എത്തുക. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തും.

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി 11 ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോ കല്‍പറ്റയില്‍ നടക്കും.

കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ എസ്‌കെഎംജെ സ്‌കൂള്‍ വരെയാണ് റോഡ് ഷോ നടക്കുക. രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12 ഓടെ വരണാധികാരി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പിക്കുക.

പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്നും രാവിലെ ഒമ്പതിന് ആനിരാജയുടെ റോഡ് ഷോ തുടങ്ങും. കുക്കി വിമോചക സമരനായകരും യുഎല്‍എയു ട്രൈബല്‍ വിമന്‍സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്‌നാട് ന്യൂനപക്ഷ കമ്മിഷന്‍ അംഗം തമീം അന്‍സാരി, സത്യമംഗലത്ത് നിന്നും വീരപ്പന്‍ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവര്‍ എന്നിവരും റോഡ് ഷോയില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.