വന്നുപോയത് 44 ലക്ഷം യാത്രക്കാര്‍; റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം

വന്നുപോയത് 44 ലക്ഷം യാത്രക്കാര്‍; റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: യാത്രക്കാരുടേയും വിമാന സര്‍വീസുകളുടേയും എണ്ണത്തില്‍ റെക്കോഡ് വര്‍ധനവുമായി തിരുവനന്തപുരം വിമാനത്താവളം. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ തിരുവനന്തപുരം വിമാനത്താവളം വഴി 4.4 ദശലക്ഷം യാത്രക്കാര്‍ യാത്ര ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

2022-2023 ലെ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു. യാത്രക്കാരില്‍ 2.42 ദശലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരാണ്. 1.98 ദശലക്ഷം പേര്‍ അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരില്‍ ഏറ്റവുമധികം പേര്‍ യാത്ര ചെയ്തത് ഷാര്‍ജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ബംഗളൂരുവിലേക്കും ആയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം വന്നുപോയ വിമാനങ്ങളുടെ സര്‍വീസുകളിലും വന്‍ വര്‍ധനവാണ് ഉണ്ടായത്. 29,778 എയര്‍ ട്രാഫിക് മൂവ്മെന്റുകളുടെ വര്‍ധനവാണ് ഉണ്ടായതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തില്‍ ഇത് 24,213 ആയിരുന്നു. 23 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.