തൃശൂര്‍: ഇന്നലെ കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിന് ലഭിച്ചു. കാഞ്ഞാണിയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായ കൃഷ്ണപ്രിയ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിനെയും കൂട്ടി ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ടത്. രാത്രിയായിട്ടും ഇവരെ കാണാതായതോടെ യുവതിയുടെ ഭര്‍ത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്ന് ലഭിച്ച ബാഗില്‍ കൃഷ്ണപ്രിയയുടെ ഐഡി കാര്‍ഡ് ഉണ്ടായിരുന്നു. അന്തിക്കാട് എസ്ഐ പ്രവീണിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.