ഭാരത കാഹളം

ഭാരത കാഹളം

ഇന്ന് ലോക ദൃഷ്ടിയിൽ പതിഞ്ഞുയരും രംഗം
രണ്ടാം സ്വാതന്ത്ര്യ സമരം?
ആളിക്കത്തിയ കർഷക രോഷം.
ഭാരതമെന്നുകേട്ടാല-
ഭിമാനിച്ചിരുന്നു നാം 
ഇന്നത് ഭ്രാന്താലയമോ ?

നല്ല ഭരണ കർത്താക്ക-
ളുണ്ടായിരുന്നു ഭാരതമണ്ണിൽ,
എന്തു പറ്റിയീ ഭാരതമണ്ണിനു?
ആരതിനുത്തരവാദി ചൊല്ലുക
അന്ധയാം നീതിപീഠമോ?
അന്തകരാം നേതൃ-നിരയോ,

ശീതീകരണമുറിയിലി-
രിക്കുന്നവനറിയുന്നില്ല ,
തെരുവിലലയും കർഷകന്റെ
നെഞ്ചു പിളർക്കും നൊമ്പരം.
തെരുവിൽ പൊലിയും
ജീവനുത്തരവാദിയാര് ?
പിച്ച ചട്ടിയിൽ കൈയ്യിട്ടു വാരും
അധികാര മോഹികൾ?
നാണയത്തുട്ടുകൾ അടുപ്പിൽ
വച്ചാലാവില്ല അന്നം.
വേണമതിനു ധാന്യമണികൾ.

രാവും പകലും ശൈത്യവും
ശീതവുമവനൊരുപോലെ,
പാതിനിറഞ്ഞവയർ
മുറുക്കിക്കുത്തി,
സ്വപ്നമാം വിത്തുപാകി
വിയർപ്പിനാൽ നനച്ചും
അദ്ധ്വാനത്തിൻ വളമേകി
കണ്ണിലെ കൃഷ്ണമണിപോലെ
പോറ്റിവളർത്തും വിളകൾ     

വെല്ലുവിളികളെറെ, പ്രകൃതി,കീടം
പക്ഷീമൃഗാദികൾ നെഞ്ചകം
നെരിപോടായി ഉരുകീടുന്നു.
അവൻ തൻ അദ്ധ്വാനത്തിൻ
ഫലം വ്യാപാര ശാലയിലെത്തിടുമ്പോൾ
ചിക്കി ചികഞ്ഞു എടുത്തിടും മേന്മയായത്!
തപ്പി തടഞ്ഞു കൊടുത്തിടും ചില്ലറത്തുട്ടുകൾ   

പ്രജാപതികൾ പ്രധാനികൾ 
ഞെക്കിപ്പിഴിഞ്ഞു
ഖജനാവുനിറച്ചിട്ട്
പാരിലാകെ ചുറ്റിക്കറങ്ങി
കോടികൾ മുടിച്ചീടുമ്പോൾ
രാജ്യം നശിക്കുന്നത് അറിയുന്നില്ല,
കാരണം തൻ വിയർപ്പിൻ
വിലയല്ലല്ലോയത്..! 

ഓർത്തീടുക തീയിൽ കുരുത്തവരീ-
കർഷക മക്കൾ. തളരില്ലൊരു വെയിലിലും,
മഴയിലും,തണുപ്പിലും തോൽപ്പിക്കാനാവില്ല
അവർതൻ മനകരുത്തിനെ 
ഒരു സേനയ്ക്കും, തോക്കിൻകുഴലിനും 

പിച്ചിച്ചീന്തിയെറിയുക
രാഷ്ട്രീയപൊയ് മുഖങ്ങളെ,
ജാതി മത വർണ്ണവിവേചനം വേണ്ട
പലവർണ്ണ കൊടിക്കൂറകൾ വേണ്ട
നൻമയുള്ളോരു മനുഷ്യനായാൽ മതി

പൊരുതുക, അനീതിക്കെതിരെ
ഭാരത മക്കളേ നേടുക സത്യത്തിൻവിജയം
നിർമ്മാർജ്ജനം ചെയ്യൂ അനീതിയെ,
നിങ്ങളാരെ ഭയപ്പെടുന്നു?
ധീരനൊരു മരണമല്ലേയുള്ളു?

മുഴക്കുവിൻ വിജയ കാഹളം ഭാരതമാകെ,
ധീരമായിമുന്നേറുക കർഷകരാം ഭാരത മക്കളെ

സോളിമ്മ തോമസ്
ഇസ്രായേൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.