തിരുവനന്തപുരം: കനത്ത മഴയില്‍ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്. ഉച്ചതിരിഞ്ഞ് മൂന്നോടെ ആരംഭിച്ച മഴയില്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂര്‍ ജംഗ്ഷനില്‍ അടക്കം വെള്ളക്കെട്ടുമൂലം ജനങ്ങള്‍ വലഞ്ഞു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
ഇന്ന് തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ് ലഭിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയില്‍ അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറക്കുമെന്ന് അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ 52 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.