ലക്ഷ്യമിട്ടത് സ്‌കൂള്‍ കുട്ടികളെ; 79 കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി പിടിയില്‍

ലക്ഷ്യമിട്ടത് സ്‌കൂള്‍ കുട്ടികളെ; 79 കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി പിടിയില്‍

തൃശൂര്‍: സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് വില്‍പനയ്ക്ക് കൊണ്ടുവന്ന അര കിലോ കഞ്ചാവ് മിഠായിയുമായി യുപി സ്വദേശി പിടിയില്‍. മിഠായിയുമായി വന്ന യുപി സ്വദേശി രാജു സോന്‍ങ്കറിനെ(43) സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായാണ് അറസ്റ്റ് ചെയ്തത്.

79 കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. ഇയാള്‍ വന്ന സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അജീഷിന്റെ നിര്‍ദേശാനുസരണം എസ്‌ഐ ബൈജു കെ.സി, സിപിഒ വിനീത്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ അഭീഷ് ആന്റണി, അനില്‍ കുമാര്‍, വിപിന്‍ ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.