ലാത്വിയയില്‍ ഒഴുക്കില്‍പ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

 ലാത്വിയയില്‍ ഒഴുക്കില്‍പ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഇടുക്കി: വടക്കന്‍ യൂറോപ്പിലെ ലാത്വിയയില്‍ ഒഴുക്കില്‍പ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. ഇടുക്കി ആനച്ചാല്‍ അറയ്ക്കല്‍ ഹൗസില്‍ ആല്‍ബിന്‍ ഷിന്റോ എന്ന 19 കാരനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടെന്നാണ് വീട്ടുകാര്‍ക്ക് കിട്ടിയ വിവരം.

മറൈന്‍ എന്‍ജിനീയറിങ് കോഴ്സിനായി എട്ട് മാസം മുമ്പാണ് ആല്‍ബിന്‍ ലാത്വിയയിലേക്ക് പോയത്. കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ആല്‍ബിന്റെ വീട്ടുകാരെ വിവരമറിയിച്ചത്. ആല്‍ബിനായി തിരച്ചില്‍ തുടരുന്നുതായാണ് ലാത്വിയില്‍ നിന്ന് കിട്ടിയ വിവരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.