ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഋഷഭ് ഷെട്ടി മികച്ച നടന്‍, നിത്യ മേനോനും മാനസി പരേഖും നടിമാര്‍; ആട്ടം മികച്ച ചിത്രം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഋഷഭ് ഷെട്ടി മികച്ച നടന്‍, നിത്യ മേനോനും  മാനസി പരേഖും നടിമാര്‍; ആട്ടം മികച്ച ചിത്രം

ന്യൂഡല്‍ഹി: മികച്ച നടനുള്ള 2022 ലെ ദേശീയ പുരസ്‌കാരത്തിന് ഋഷഭ് ഷെട്ടി അര്‍ഹനായി. മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും (തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്‌സ്പ്രസ്) പങ്കിട്ടു.

ആട്ടമാണ് മികച്ച ചിത്രം. മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. ആട്ടത്തിന്റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്.

നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സലീല്‍ ചൗധരിയുടെ മകന്‍ സഞ്ജയ് സലീല്‍ ചൗധരിക്ക് മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടി.

ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ്‌പേയിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം.

അവാര്‍ഡുകള്‍, വിശദാംശങ്ങള്‍:

നടന്‍ - റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി - നിത്യാ മേനോന്‍ , മാനസി പരേഖ്
സംവിധായകന്‍ - സൂരജ് ആര്‍ ബര്‍ജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകന്‍ -പ്രമോദ് കുമാര്‍ - ഫോജ
ഫീച്ചര്‍ ഫിലിം - ആട്ടം
തിരക്കഥ - ആനന്ദ് ഏകര്‍ഷി (ആട്ടം)
തെലുങ്ക് ചിത്രം - കാര്‍ത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍
മലയാള ചിത്രം - സൗദി വെള്ളക്ക
കന്നഡ ചിത്രം - കെ.ജി.എഫ് 2
ഹിന്ദി ചിത്രം - ഗുല്‍മോഹര്‍
സംഘട്ടനസംവിധാനം - അന്‍ബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന - നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)
സംഗീത സംവിധായകന്‍ - പ്രീതം (ബ്ര്ഹാമാസ്ത്ര)
ബി.ജി.എം -എ.ആര്‍.റഹ്മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)
കോസ്റ്റ്യൂം- നിഖില്‍ ജോഷി
പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് - ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈന്‍ - ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)
ക്യാമറ - രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1)
ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകന്‍ - അരിജിത് സിങ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
സഹനടി - നീന ഗുപ്ത (ഊഞ്ചായി)
സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്‌കാരം - നടന്‍ - മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍), സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരി (കാഥികന്‍)
തെലുങ്ക് ചിത്രം - കാര്‍ത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍
മലയാള ചിത്രം - സൗദി വെള്ളക്ക
കന്നഡ ചിത്രം - കെ.ജി.എഫ് 2
ഹിന്ദി ചിത്രം - ഗുല്‍മോഹര്‍
മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ
മികച്ച പുസ്തകം - അനിരുദ്ധ ഭട്ടാചാര്യ, പാര്‍ത്ഥിവ് ധര്‍ (കിഷോര്‍കുമാര്‍: ദ അള്‍ട്ടിമേറ്റ് ബയോഗ്രഫി).




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.