അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗ മുക്തി

അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗ മുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗ മുക്തി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരനാണ് രോഗ മുക്തി.

ജൂലൈ 18 നാണ് രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 ദിവസത്തോളം കുട്ടി പീഡിയാട്രിക്ക് ഐസിയുവിലും വെന്റിലേറ്ററിലുമായിരുന്നു. നേരത്തെ രണ്ട് കുട്ടികള്‍ കൂടി രോഗ മുക്തി നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.