ഇന്ന് അലര്‍ട്ടുകളൊന്നുമില്ല; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തി പ്രാപിക്കും

ഇന്ന് അലര്‍ട്ടുകളൊന്നുമില്ല; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തി പ്രാപിക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പ്രത്യേക അറിയിപ്പുകളൊന്നും ഇല്ല. എന്നാല്‍ നാളെ മുതല്‍ മഴ ശകത്മാകുമെന്നും ചക്രവാതച്ചുഴിയുടെ സ്വാധീനം കേരളത്തെ ബാധിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മണിക്കൂറുകളില്‍ കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-ഗോവ തീരത്തിന് മുകളില്‍ ന്യൂനമര്‍ദമായും ശക്തി പ്രാപിച്ചിട്ടുണ്ട്.

നാളെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഈ മാസം 26 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.