കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു

കുവൈറ്റിൽ മലയാളി യുവാവ് മരിച്ചു

കുവൈറ്റ് സിറ്റി: ചങ്ങനാശ്ശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റ് കുവൈറ്റ് ചാപ്റ്റർ അംഗവും കോട്ടയം മണിമല കടയനിക്കാട് സെന്റ് മേരീസ് പള്ളി ഇടവകാംഗവുമായ കണയാങ്കൽ എബ്രഹാം ഫിലിപ്പോസ് ( 27 വയസ്സ് ) വെള്ളിയാഴ്ച വൈകുന്നേരം കുവൈറ്റ്‌ അദാൻ ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെ മരിച്ചു.

ഉയർന്നരക്തസമ്മർദ്ദത്തെ തുടർന്ന് അദാൻ  ആശുപത്രിയിൽ പ്രവേശിപ്പിച്ച  അദ്ദേഹത്തിന് കോവിഡ് ബാധ ഉണ്ടായിരുന്നു എന്ന് സ്ഥിതീകരിച്ചു. അവിവാഹിതനായ എബ്രഹാം കുവൈറ്റിലെ ഒരു ട്രേഡിങ്ങ് കമ്പനിയിൽ ജോലിയെടുത്തു വരുകയായിരുന്നു.കണയാങ്കൽ ഫിലിപ്പോസ് എബ്രഹാമിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് എബ്രഹാം. ജോസഫ്, ആന്റണി എന്നിവർ സഹോദരങ്ങളാണ്.   മൃതസംസ്കാരം ഇന്ന് കുവൈറ്റ് സുലൈബിഘാത്ത് ശ്മശാനത്തിൽ നടത്തപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.