സ്വര്‍ണം സാധാരണക്കാര്‍ക്ക് സ്വപ്നമാകുമോ! വിപണി ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണം സാധാരണക്കാര്‍ക്ക് സ്വപ്നമാകുമോ! വിപണി ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടരുകയാണ്. അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്ന് പുതിയ നിരക്കിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ഇന്ന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 58, 720 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് വില.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 7340 രൂപയാണ്. ഒക്ടോബര്‍ 4,5,6, 12,13, 14 തിയതികളില്‍ 56, 960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16 നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. അതേസമയം ഒക്ടോബര്‍ 10 ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതില്‍ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാല്‍ അവസാന ആഴ്ചകളിലേയ്‌ക്കെത്തുമ്പോള്‍ മാസത്തെ ഏറ്റവും നിരക്കാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ മാസത്തെ സ്വര്‍ണവില (പവനില്‍)

ഒക്ടോബര്‍ 1: 56,400
ഒക്ടോബര്‍ 2: 56,800
ഒക്ടോബര്‍ 3: 56,880
ഒക്ടോബര്‍ 4: 56,960
ഒക്ടോബര്‍ 5: 56,960
ഒക്ടോബര്‍ 6: 56,960
ഒക്ടോബര്‍ 7: 56,800
ഒക്ടോബര്‍ 8: 56,800
ഒക്ടോബര്‍ 9: 56,240
ഒക്ടോബര്‍ 10: 56,200
ഒക്ടോബര്‍ 11: 56,760
ഒക്ടോബര്‍ 12: 56,960
ഒക്ടോബര്‍ 13: 56,960
ഒക്ടോബര്‍ 14: 56,960
ഒക്ടോബര്‍ 15: 56,760
ഒക്ടോബര്‍ 16: 57,120
ഒക്ടോബര്‍ 17: 57,280
ഒക്ടോബര്‍ 18: 57,920
ഒക്ടോബര്‍ 19: 58,240
ഒക്ടോബര്‍ 20: 58,240
ഒക്ടോബര്‍ 21: 58,400
ഒക്ടോബര്‍ 22: 58,400

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപയോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ട് തവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.