ഉമാ തോമസിന് പരിക്കേറ്റ സംഭവം: മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാര്‍ കീഴടങ്ങി

 ഉമാ തോമസിന് പരിക്കേറ്റ സംഭവം: മൃദംഗ വിഷന്‍ ഉടമ നിഗോഷ് കുമാര്‍ കീഴടങ്ങി

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരാണ് മൃദംഗ വിഷന്‍. ചട്ടം ലംഘിച്ച് സ്റ്റേഡിയത്തില്‍ അശാസ്ത്രീയമായി വേദി നിര്‍മിച്ച് അപകടമുണ്ടാക്കിയ സംഭവത്തിലാണ് നിഗോഷ് കുമാര്‍ കീഴടങ്ങിയത്.

പരിപാടി നടത്തിപ്പിന്റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒ മൊഴി നല്‍കിയിരുന്നു. പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന പരാതി ഉയര്‍ന്നതോടെ ഇയാള്‍ക്കെതിരെ സാമ്പത്തിക വഞ്ചനാ കുറ്റവും ചുമത്തും. മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് നേരത്തെ മരവിപ്പിച്ചിരുന്നു.

എന്നാല്‍ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയായി. നടിയെ ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.