കോട്ടയം: വിവാഹ തലേന്ന് യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
ഇലക്കാട് പള്ളിയില്‍ ഇന്ന് രാവിലെ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. ജിജോയുടെ സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരികയായിരുന്നു ജിജോയും സുഹൃത്തും. ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ ദിശയില്‍ വന്ന വാനമുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് പേരും റോഡില്‍ തെറിച്ചു വീണു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയില്‍ ജിന്‍സന്‍-നിഷ ദമ്പതികളുടെ മകനാണ്. ദിയ, ജീന എന്നിവര്‍ സഹോദരിമാരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.