ബി ടെക് കാർക്ക് കേന്ദ്രസർവീസിൽ അവസരം; ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് അപേക്ഷിക്കാം

ബി ടെക് കാർക്ക് കേന്ദ്രസർവീസിൽ അവസരം; ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് അപേക്ഷിക്കാം

ബി ടെക് കാർക്ക് കേന്ദ്രസർവീസിൽ അവസരം; ജൂനിയർ എൻജിനീയർ പരീക്ഷയ്ക്ക് അപേക്ഷിക്കാം

ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാളിറ്റി സർവ്വേയിംഗ് ആൻഡ് കോൺട്രാക്ട് ) പരീക്ഷ 2020 -അപേക്ഷ ക്ഷണിച്ചു. സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെൻറ്കളിലാണ് അവസരം. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ് . 

 ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ലെ ഒഴിവുകളിലേക്ക് പുരുഷന്മാരെ മാത്രമേ പരിഗണിക്കൂ. ബിരുദകാർക്കും ഡിപ്ലോമകാർക്കും അപേക്ഷിക്കാം.കേരളത്തിൽ എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, തൃശൂർ കൂടാതെ ലക്ഷദ്വീപിലെ കവരത്തിയും പരീക്ഷാ കേന്ദ്രങ്ങളാണ്. ഒന്നാംഘട്ട പരീക്ഷ 22 -03 -2021 മുതൽ 25-03- 2021 വരെ ആയിരിക്കും. തസ്തിക, ഡിപ്പാർട്ട്മെൻറ് യോഗ്യത എന്ന ക്രമത്തിൽ ആയിരിക്കും പരീക്ഷകൾ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30 .

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.