പ്രഫ. ജെ. ഫിലിപ്പിന് ഷെവലിയര്‍ പദവി

 പ്രഫ. ജെ. ഫിലിപ്പിന് ഷെവലിയര്‍ പദവി

ചങ്ങനാശേരി: മാനേജുമെന്റ് വിദ്യാഭ്യാസ രംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രഫ. ജെ. ഫിലിപ്പിനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഷെവലിയര്‍ പദവി നല്‍കി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകയില്‍ ജനിച്ച അദേഹം പ്രശസ്തനായ മാനേജുമെന്റ് വിദഗ്ധനാണ്.

ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിന്റെ മുന്‍ ഡയറക്ടര്‍, ഇന്ത്യന്‍ മാനേജുമെന്‍് അസോസിയേഷന്‍ ദേശീയ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ നിരവധി രംഗങ്ങളില്‍ ദേശീയ അന്തര്‍ദേശീയ നിലയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് അദേഹം. Xime ബാഗ്ലൂര്‍, കൊച്ചി, ചെന്നൈ എന്നിവയുടെ സ്ഥാപകനാണ്. ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച് ഏറ്റുമാനൂര്‍ പള്ളിക്കുന്നില്‍ Xime ഇന്റര്‍നാഷണല്‍ സ്‌കൂളും ഇദേഹം ആരംഭിച്ചു.

ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസ ദര്‍ശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകള്‍ക്ക് മാര്‍ഗ നിദര്‍ശനം നല്‍കുകയും ചെയ്ത വ്യക്തിയാണ് ഷെവലിയര്‍ ജെ. ഫിലിപ്പ്. മാനേജുമെന്റ് വിദ്യാഭ്യാസ രംഗത്ത് നല്‍കിയ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് നിരവധി അവാര്‍ഡുകളും അദേഹം നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപതാ എക്‌സലന്‍സ് അവാര്‍ഡിന് 2019 ല്‍ അദേഹം അര്‍ഹനായിരുന്നു.

ഷെവലിയര്‍ പദവി ലഭിച്ച പ്രഫ. ജെ. ഫിലിപ്പിന് ചങ്ങനാശേരി അതിരൂപതയുടെ അഭിനന്ദനങ്ങള്‍ മാര്‍ തോമസ് തറയില്‍ ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.