ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കവെ ഗുരുതര ആരോപണങ്ങളുമായി ഇറാന്‍. അമേരിക്കയെ തങ്ങള്‍ക്കെതിരായ നേരിട്ടുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇസ്രയേല്‍ അനുകൂല ശക്തികള്‍ 9/11 മാതൃകയിലുള്ള ഒരു വന്‍ ഭീകരാക്രമാണത്തിന് പദ്ധതിയിടുന്നതായാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കന്‍ മണ്ണിലോ മറ്റേതെങ്കിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലോ ഇസ്രയേലിന് വേണ്ടി ഒരു വലിയ ആക്രമണം നടത്തി അതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേല്‍ കെട്ടിവയ്ക്കാനാണ് നീക്കമെന്ന് ആരോപണം. 2001 ലെ സെപ്റ്റംബര്‍ 11 ആക്രമണത്തിന് സമാനമായ സാഹചര്യമുണ്ടാക്കി വാഷിങ്ടണിനെ യുദ്ധമുഖത്തേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവാദമായ ജെഫ്രി എപ്സ്റ്റീന്‍ ശൃംഖലയുമായി ബന്ധമുള്ള ഇസ്രയേല്‍ അനുകൂല ലോബികളാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.