ഏറ്റവും കുറവ് മഴ പാലക്കാടും മലപ്പുറത്തും: കേരളത്തില്‍ വേനല്‍ മഴയില്‍ 63 ശതമാനം കുറവ്

ഏറ്റവും കുറവ് മഴ പാലക്കാടും മലപ്പുറത്തും: കേരളത്തില്‍ വേനല്‍ മഴയില്‍ 63 ശതമാനം കുറവ്

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രിലില്‍ ലഭിക്കേണ്ട വേനല്‍ മഴയില്‍ 63 ശതമാനം കുറവ്. സാധാരണ ഗതിയില്‍ ഏപ്രിലില്‍ 106 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ വെറും 37 മില്ലിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്.

2025 ഏപ്രിലില്‍ 126 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ 2024 ല്‍ ഇത് 41 മില്ലിമീറ്റര്‍ മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴയുടെ അളവ് വളരെ കുറവാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ കുറവായിരുന്നു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് (149 മില്ലിമീറ്റര്‍). എങ്കിലും അവിടെയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ ലഭിക്കേണ്ട മഴയുടെ 10 ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചത്. തൃശൂരില്‍ 20 ശതമാനവും കാസര്‍കോട് 21 ശതമാനവും (79 ശതമാനം കുറവ്) മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം ജില്ലയില്‍ 73 ശതമാനത്തിന്റെ കുറവുണ്ടായി.

അതേസമയം മാര്‍ച്ചില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ 15 ശതമാനത്തോളം കൂടുതല്‍ മഴ ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.