ബെഹ്‌റിനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു

ബെഹ്‌റിനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു

മനാമ: ബഹ്‌റിനില്‍ താമസ സ്ഥലത്തെ് കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജിസ്‌മോന്‍-അക്‌സ ദമ്പതികളുടെ ഏക മകന്‍ ഡെറിക് ജോസഫ് ജിസ്‌മോന്‍ (7) ആണ് മരിച്ചത്.

ബഹ്‌റിനിലെ ഇന്ത്യന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. തുറന്നു കിടന്ന ജനലിലൂടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഉടനെ സമീപവാസികള്‍ കുട്ടിയെ അടുത്തുള്ള സല്‍മാനിയ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.