"ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ":വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം


കോട്ടയം: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ സിവിൽ സർവീസിലേക്ക് ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമുള്ള വരെ സഹായിക്കുന്നതിനായി "ലിറ്റിൽ സ്റ്റാർ ഓപ്പറേഷൻ" എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു. 

അർഹതയുള്ള ചങ്ങനാശ്ശേരി അതിരൂപതയിലെ ബിരുദ ധാരികളായ യുവതി, യുവാക്കൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏറ്റവും നല്ല പരിശീലന പരിപാടികൾ നൽകാൻ പ്രമുഖ കോച്ചിംഗ് സെന്ററുകളുമായി ധാരണയിലെത്തിയതായി അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം അറിയിച്ചു. 

ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങളായ പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.  തെരഞ്ഞെടുക്കപ്പെടുന്നവരിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതായിരിക്കും എന്ന് ഫാ റ്റെജി പുതുവീട്ടിൽക്കളം കൂട്ടിച്ചേർത്തു.

സിവിൽ സർവീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അതിരൂപതാംഗങ്ങൾക്ക് പ്രവാസി അപ്പസ്തലേറ്റിന്റെ വെബ്സൈറ്റിൽ   നൽകിയിരിക്കുന്ന ലിങ്കിൽ  (https://pravasiapostolate.blogspot.com/2021/01/blog-post_19.html) പേര് രജിസ്റ്റർ ചെയ്യുകയോ, അതിരൂപതാ പ്രവാസി അപ്പസ്തലേറ്റിന്റെ ഓഫീസുമായി ( +91 92074 70117) ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്. പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15 മാർച്ച്‌.

വിവിധ സിവിൽ സർവീസുകളിലേക്ക് യുവാക്കളെ ആകർഷിക്കുന്ന ഈ പരിപാടികൾക്ക് പ്രവാസി അപ്പസ്തലേറ്റ് അസിസ്റ്റന്റ്  ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം, ഷെവ. സിബി വാണിയപ്പുരക്കൽ, മാത്യു മണിമുറി, എൻ വി ജോസഫ്, ഷാജി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.