ന്യൂയോർക്ക്: വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന ശക്തമായ നിലപാടുമായി വത്തിക്കാൻ വീണ്ടും ഐക്യരാഷ്ട്രസഭയിൽ. യുഎൻ പൊതുസമ്മേളനത്തിന്റെ തേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് വധശിക്ഷ പൂർണമായും നിരോധിക്കണമെന്ന ആവശ്യമുയർത്തി യുഎസിലെ വത്തിക്കാന്‍ സ്ഥിര നിരീക്ഷകന്‍ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സഖിയ എല്‍- കാസിസ് രംഗത്തെത്തിയത്.
മനുഷ്യന്റെ അന്തസിനും പവിത്രതയ്ക്കും നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണ് വധശിക്ഷയെന്ന് ആര്‍ച്ചുബിഷപ് വ്യക്തമാക്കി. കുറ്റകൃത്യം എത്ര ഭീകരമായാലും മനുഷ്യന് ദൈവദത്തമായി ലഭിച്ച അന്തസ് ഒരിക്കലും നഷ്ടപ്പെടുന്നില്ലെന്ന് കത്തോലിക്കാ സഭയുടെ മതബോധനം ഉദ്ധരിച്ചുകൊണ്ട് അദേഹം ഓർമ്മിപ്പിച്ചു.
കുറ്റവാളികള്‍ക്ക് അനുതാപത്തിനും മാറ്റത്തിനുമുള്ള അവസരം നല്‍കിക്കൊണ്ട് സമൂഹത്തെ സംരക്ഷിക്കാന്‍ ഇന്നത്തെ ആധുനിക ജയില്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുമെന്ന് അദേഹം ചൂണ്ടിക്കാട്ടി. പ്രതികാരമല്ല മറിച്ച് സമൂഹത്തിന്റെ സുരക്ഷിതത്വവും കുറ്റവാളികളുടെ പുനരധിവാസവുമാണ് ഏതൊരു ശിക്ഷാനടപടിയുടെയും യഥാർത്ഥ ലക്ഷ്യമെന്നും ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സഖിയ എല്‍- കാസിസ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.