കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20

കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 20ന് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവേശന പരീക്ഷ നടത്തുക. കഴിഞ്ഞ വര്‍ഷത്തെ പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താതെ പരീക്ഷ നടത്താനാണ് അധികൃതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ എസ്‌എസ്‌എല്‍സി, പ്ലസ്‌ ടു പരീക്ഷകള്‍ അടുത്തമാസമാണ് നടക്കുന്നത്. ഈ മാസം നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു. പ്ലസ്ടു പരീക്ഷ വൈകിയ പശ്ചാത്തലത്തിലാണ് എന്‍ജിനീയറിങ് പരീക്ഷ ജൂണില്‍ നടത്താന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.