സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ടയര്‍ പൊട്ടി നിയന്ത്രണം വിട്ടു, ഒഴിവായത് വന്‍ ദുരന്തം

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ടയര്‍ പൊട്ടി നിയന്ത്രണം വിട്ടു, ഒഴിവായത് വന്‍ ദുരന്തം

പൊന്നാനി: തൃക്കരിപ്പൂര്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടു. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. അപകടത്തില്‍ സന്ദീപ് വാര്യരും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ദേശീയപാത 66 ല്‍ മലപ്പുറം കോയിച്ചനയില്‍ വെച്ചായിരുന്നു സംഭവം.

തൃക്കരിപ്പൂരിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് മടങ്ങുകയായിരുന്നു എം.എല്‍.എ. കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് തൊട്ടുപിന്നാലെ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി തമ്മില്‍ കൂട്ടിയിടിച്ചു. എന്നാല്‍ ഈ വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

പുലര്‍ച്ചെ നടന്ന വലിയൊരു അപകട സാധ്യതയാണ് തലനാരിഴയ്ക്ക് ഒഴിവായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.