കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം. വീടിന്റെ മുറ്റത്ത് നിന്ന 80കാരിയെ ആന എടുത്തെറിയുകയായിരുന്നു. കാലിന് പരിക്കേറ്റ കൈതവേലില്‍ സ്വദേശിനിയായ തങ്കമ്മ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് പതിവായി ആക്ഷേപം ഉയരുന്നുണ്ട്.
ശുചിമുറിയില്‍ പോയി വീട്ടിലേക്ക് വരുമ്പോഴാണ് തങ്കമ്മയെ കാട്ടാന ആക്രമിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് തങ്കമ്മയെ എടുത്തെറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.