മാർച്ച് ഒന്നിന് ശേഷം വിസാകാലാവധികഴിഞ്ഞവർക്ക് പിഴയില്ലാതെ വിസ പുതുക്കാനുളള കാലാവധി ഇന്ന് അവസാനിക്കും

മാർച്ച് ഒന്നിന് ശേഷം വിസാകാലാവധികഴിഞ്ഞവർക്ക് പിഴയില്ലാതെ വിസ പുതുക്കാനുളള കാലാവധി ഇന്ന് അവസാനിക്കും

യുഎഇയില്‍ മാർച്ച് ഒന്നിനും ജൂലൈ 12 നും ഇടയില്‍ താമസ വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കാനായി നല്കിയ സമയ പരിധി ഇന്ന് (ഒക്ടോബർ 10 ) അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വിസ നടപടിക്രമങ്ങള്‍ പൂർത്തികരിക്കാന്‍ കഴിയാത്തവർക്ക് നല്കിയ സമയപരിധിയാണ് അവസാനിക്കുന്നത്. അതിനുളളില്‍ താമസം നിയമാനുസൃതമാക്കുകയോ അതല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണം. ഇല്ലെങ്കില്‍ അനധികൃത താമസക്കാരായി കണക്കാക്കി പിഴ ചുമത്തും. കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് മാർച്ച് ഒന്നിനുശേഷം വിസ കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കാന്‍ ഒക്ടോബർ വരെ സമയം അനുവദിച്ചത്. ദുബായ് വിസക്കാരാണെങ്കില്‍ ജിഡിആർഎഫ് എയുടെ വെബ്സൈറ്റില്‍ വിസാ കാലാവധി പരിശോധിക്കാം. മറ്റ് എമിറേറ്റില്‍ വിസയുളളവർ www.ica.gov.ae എന്ന വെബ്സൈറ്റിലൂടെ വിസാ കാലാവധി പരിശോധിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.