ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 29ാം മത്സരത്തില്‍ ഹെദരാബാദിനെതിരെ ചെന്നൈയ്ക്ക് 20 റണ്‍സ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ഹെദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. ജഡേജയാണ് മാൻ ഓഫ് ദി മാച്ച്.
ചെന്നൈ ടീം ക്യാപടന്‍ മഹേന്ദ്രസിംഗ് ധോണി 13 പന്തില്‍ 21 റണ്‍സും ഷെയ്ന്‍ വാട്സണ്‍ 38 പന്തില്‍ 42 റണ്‍സും അമ്പാട്ടി റായുഡു 34 പന്തില്‍ 41 റണ്‍സും നേടിയാണ് ടീമിനെ 167 എന്ന ഉയര്‍ന്ന സ്കോറിലേക്കെത്തിച്ചത്.
ഹെദരാബാദിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ കെയ്ന്‍ വില്യംസണ്‍ 39 പന്തില്‍ 57 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഇത് വരെ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നെെയ് ടീമിന് ഈ വിജയം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഈ ഐ.പി.എല്‍ സീസണില്‍ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തില്‍ ചെന്നൈക്കെതിരെ ഹെദരാബാദ് ഏഴ് റണ്‍സ് വിജയം നേടിയിരുന്നു.