കോവിഡ്: ഓസ്‌ട്രേലിയന്‍ പൗരന്‍ ഇന്ത്യയില്‍ മരിച്ചു

കോവിഡ്: ഓസ്‌ട്രേലിയന്‍ പൗരന്‍ ഇന്ത്യയില്‍ മരിച്ചു

കൊച്ചി: ഓസ്ട്രേലിയന്‍ പൗരന്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് അതിരൂക്ഷമായ ഇന്ത്യയില്‍നിന്നു ഓസ്ട്രേലിയന്‍ പൗരന്മാര്‍ അടക്കം തിരിച്ചെത്തുന്നത് ഫെഡറല്‍ സര്‍ക്കാര്‍ വിലക്കി ദിവസങ്ങള്‍ക്കുള്ളിലാണ് 59 വയസുകാരന്റെ മരണം.

വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ മരണം സ്ഥിരീകരിച്ചു. വിദേശകാര്യ വാണിജ്യ വകുപ്പ് കുടുംബത്തിന് സഹായം നല്‍കുമെന്നും അവര്‍ പറഞ്ഞു. അതേസമയം മരണത്തിനിടയാക്കിയ സാഹചര്യങ്ങള്‍ എന്താണെന്ന് അറിയില്ലെന്നു സെനറ്റര്‍ പെയ്ന്‍ പറഞ്ഞു. യാത്രാനിരോധനം മേയ് 15-നാണ് അവസാനിക്കുന്നത്. ഓസ്‌ട്രേലിയന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ പരിമിതമായ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.