അമ്മ - ഇവളാണ് യഥാർത്ഥ പങ്കുകാരി

അമ്മ - ഇവളാണ്  യഥാർത്ഥ പങ്കുകാരി

ആദിയിലാദ്യമായി ആകാശവും
ഒടുവിലായ്‌ കരവേലയിലവളേയും
തന്റെ സൃഷ്ടിയിലുന്നതമനുജനു
കൂട്ടായി നൽകിയ സ്നേഹസമ്മാനം

    കാലം കടന്നു പോയ്‌
    ലോകവും മാറി പോയ്‌
    വഴി നീളെ മുള്ളുകൾ
    ബാക്കിയാക്കി 

മുള്ളിന്റെ മുനപോലെ
ലോകമിന്നവളുടെ
വഴികളിൽ വേദന
തീർത്തിടുന്നൂ

   ഓർക്കുക മർത്ത്യാ നീ..
   ആദിയിലാദ്യമായ്‌ ആകാശവും തീർത്ത്‌
   സൃഷ്ടികൾ തീർക്കുന്ന ദൈവത്തിനിന്ന്
   ഏറ്റം  കൂട്ടായി തീരുന്നതിവളാണ് ! 
    ഇവളാണ്  യഥാർത്ഥ പങ്കുകാരി 

ഓരോ അമ്മയും
ദൈവത്തിനോടൊപ്പം 
സൃഷ്ടികൾ തുടരുന്നീ
ലോകത്തിനായ്‌

     കണ്ണിൽ നിറയേണം
     ആദരവിൻ കാഴ്ചകൾ
     ഉള്ളിൽ നിറയേണം
     ആദരവിൻ തിരകൾ

(ജോളി മാടവന)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.