പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രഖ്യാപനങ്ങളുമായി രാഷ്ട്രിയ ജനതാദള്‍ പാര്‍ട്ടി (ആര്‍ജെഡി). വനിതാ വോട്ടുകള്‍ ലക്ഷ്യം വച്ചുള്ള പ്രഖ്യാപനമാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റേത്.
ഗ്രാമീണ ഉപജീവന ദൗത്യവുമായി ബന്ധപ്പെട്ട ' ജീവിക ദീദിസ്' എന്ന വനിതകള്‍ക്ക് സര്‍ക്കാര്‍ ജോലിയും 30,000 രൂപ പ്രതിമാസ ശമ്പളവും നല്‍കുമെന്നാണ് പ്രഖ്യാപനം.
നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും ഞങ്ങള്‍ നിറവേറ്റും. വലിയ ചൂഷണമാണ് ജീവിക ദീദിസ് നേരിടുന്നത്. അവരുടെ ജോലി സാഹചര്യങ്ങളും പരാതികളും കേട്ടതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെന്നും തേജസ്വി യാദവ് പറഞ്ഞു.
പാര്‍ട്ടി മത്സരിക്കുന്ന 143 സീറ്റുകളില്‍ 24 വനിതകളും ഉള്‍പ്പെടുന്നുണ്ട്. രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ഔദ്യോഗിക പട്ടിക ആര്‍ജെഡി പുറത്തിറക്കിയത്.
തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് മഹാസഖ്യത്തിന്റെ പ്രചരണം. വൈശാലി ജില്ലയിലെ രാഘോപൂരിലാണ് യാദവ് മത്സരിക്കുന്നത്. ആര്‍ജെഡി 143, കോണ്‍ഗ്രസ് 61, സിപിഐ എംഎല്‍ 20 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.