കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: തിരിച്ചറിയാത്ത രണ്ട് ഭീകരരെ കൊലപ്പെടുത്തിയെന്ന് പോലീസ്

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: തിരിച്ചറിയാത്ത രണ്ട് ഭീകരരെ കൊലപ്പെടുത്തിയെന്ന് പോലീസ്

ശ്രീനഗർ : ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഷോപിയാൻ ജില്ലയിലെ ചകുര മേഖലയിൽ ഒരു പ്രദേശം വളഞ്ഞ് നടത്തിയ തെരച്ചിലിനിടായാണ് ആക്രമണമുണ്ടായതെന്നാണ് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്. പ്രദേശത്ത് ഭീകരർ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച തെരച്ചിൽ നടത്തുകയായിരുന്നുവെന്നും പിന്നീട് ഏറ്റുമുട്ടൽ നടന്നതായും പോലീസ് പറഞ്ഞു. സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ വെടി വെച്ചതോടെയാണ് ആക്രമണം ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്. ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായും ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരർ ആരാണെന്നും ഏതു സംഘടനയുമായി ബന്ധപ്പെട്ടവാരണെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.