മുംബൈ: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടില്‍ പോലീസ് റെയ്ഡ്. വിവേക് ഒബ്റോയിയുടെ ബന്ധു ആദിത്യ ആല്‍വ ഉള്‍പ്പെട്ട ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബംഗളൂരു പോലീസ് പരിശോധന നടത്തിയത്.
ആദിത്യ ആല്‍വ ഒളിവിലാണ്. അദ്ദേഹം വിവേക് ഒബ്റോയിയുടെ വീട്ടില്‍ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ആദിത്യ ആല്‍വയുടെ ബംഗളൂരുവിലെ വീട്ടില്‍ കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു. കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ.