ഗുവാഹത്തി: ചതിയിലൂടെ ഹിന്ദു പെൺകുട്ടികളെ വലയിലാക്കുന്നവരെ കരുതിയിരിക്കണമെന്ന് ആസ്സാം ആരോഗ്യമേന്തി ഹിമാന്ത വിശ്വ ശർമ. ബിജെപി നയിക്കുന്ന ആസ്സാമിൽ അടുത്തിടെയായി ചതിയിലൂടെ പെൺകുട്ടികളെ മുസ്ലീം യുവാക്കൾ വശത്താക്കുന്ന പ്രവണത വർദ്ദിച്ചു വരുന്നുണ്ടെന്നും എല്ലാ പെൺകുട്ടികളും കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പല മുസ്ലീം ആൺകുട്ടികളും ഫേസ്‌ബുക്കിൽ അമ്പലത്തിന്റെ മുൻപിൽ നിൽക്കുന്ന പ്രൊഫൈൽ ഫോട്ടോകൾ കാണിച്ച് പല ഹിന്ദു പെൺകുട്ടികളെയും വഞ്ചിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇഷ്ടമുള്ള മതത്തിലുള്ളവരെ വിവാഹം കഴിക്കാൻ അനുവാദം ഉണ്ടെങ്കിലും അതൊരിക്കലും വഞ്ചിച്ചുകൊണ്ടായിരിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.