ചെന്നൈ: കല്യാണമണ്ഡപത്തിന്റെ മുഴുവൻ നികുതിയുമടച്ച് സൂപ്പർതാരം രജനീകാന്ത്. കോടതിയിൽ പോയത് തെറ്റാണെന്നും ഇത് തന്നെ പുതിയൊരു പാഠം പഠിപ്പിച്ചതായും രജനീകാന്ത് പറഞ്ഞു.
നേരത്തെ രജനീകാന്തിന്റെ ഉടമസ്ഥതയിലുള കല്യാണമണ്ഡപത്തിൻ നികുതിയിളവ് നൽകണമെന്ന് ആവശ്യപ്പെട്ട് താരം മദ്രാസ ഹൈകോടതിയെ സമീപിച്ചിരുന്നു. 6.5 ലക്ഷം രൂപയാണ് രജനീകാന്ത് കല്യാണമണ്ഡപത്തിെൻറ നികുതിയായി ചെന്നൈ കോർപ്പറേഷനിൽ അടക്കേണ്ടിയിരുന്നത്. ഇതിനെതിരെ താരം കോടതിയെ സമീപിക്കുകയായിരുന്നു.
കോവിഡ് മൂലം ബിസിനസ് നടന്നില്ലെന്നും അതിനാൽ ഇളവ് വേണമെന്നുമായിരുന്നു രജനീകാന്തിന്റെ ആവശ്യം. എന്നാൽ, രജനിയുടെ ഹർജിക്കെതിരെ കോടതി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.