അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനം ദിനേശ് കാര്‍ത്തിക് ഒഴിഞ്ഞു. സീസണിലെ മോശം പ്രകടനത്തിന് രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെയാണ് തീരുമാനം.
വൈസ് ക്യാപ്ടനായിരുന്ന ഓയിന്‍ മോര്‍ഗന്‍ ഇനി മുതൽ ടീമിനെ നയിക്കും. ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ഓയിന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കണം എന്ന ആവശ്യം നേരത്തെ മുന്‍ താരങ്ങളുള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു.
ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എന്ന് ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. നിലവിൽ ഏഴ് മത്സരങ്ങളില്‍ നാല് ജയവുമായി നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ്.