ജെ.ഡി.യു തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്ന് നിരവധിയാളുകൾക്ക് പരിക്ക്

ജെ.ഡി.യു തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്ന് നിരവധിയാളുകൾക്ക് പരിക്ക്

പാട്ന: ബിഹാറിലെ സോൻപൂരിൽ ജെ.ഡി.യുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്റ്റേജ് തകർന്ന് വീണ് നേതാക്കൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്ക്. സാരൺ ജില്ലയിലെ സോൻപുർ മണ്ഡലത്തിൽ മത്സരിക്കുന്ന ജെ.ഡി.യു നേതാവ് ചന്ദ്രിക റായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം.

സ്റ്റേജിൽ ധാരാളം ആളുകൾ ഒരുമിച്ച് കയറിയതാണ് അപകട കാരണം. ആരുടെയും പരിക്ക് ഗുരുതരമല്ല. ചന്ദ്രിക റായി പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ  മാലയിടാൻ നിരവധി അനുയായികൾ സ്റ്റേജിലേക്ക് കയറുകയായിരുന്നു. തിരക്കേറിയതോടെ സ്റ്റേജ് പൊളിഞ്ഞ് വീഴുകയായിരുന്നു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.