ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസ് കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഹാഥ്റസിൽ കലാപശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർത്ത് യുപി പൊലീസ്.
സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും പ്രതി ചേർത്തിട്ടുണ്ട്. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമെയാണ് പുതിയ കേസ്. നാലാം തീയതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെ പുതിയതായി പ്രതി ചേർത്തിരിക്കുന്നത് . എന്നാല്‍, അഞ്ചാം തീയതിയാണ് സിദ്ദിഖ് കാപ്പൻ ഹാഥ്റസിലേക്ക് പോയത്.