ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ദിനേശ് കാര്‍ത്തിക്കിനെ മാറ്റിയതില്‍ മുന്‍ താരം ഗൗതം ഗംഭീര്‍. പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇയാന്‍ മോര്‍ഗനെ ക്യാപ്റ്റനാക്കിയതുകൊണ്ട് വലിയ മാറ്റമുണ്ടാകില്ലന്ന് ഗംഭീര്‍ പറഞ്ഞു.
ക്രിക്കറ്റില്‍ ബന്ധങ്ങളല്ല, മറിച്ച് പ്രകടനവും സത്യസന്ധതയുമാണ് പ്രധാനം.മോര്ഗന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അദ്ദേഹത്തിനെ ക്യാപ്റ്റനാക്കിയിരുന്നെങ്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചേനേ. ടൂര്‍ണമെന്റിന്റെ ഇടക്ക് മാറ്റം വരുത്തിയതിനാല്‍ മെച്ചപ്പെട്ട ആരുമില്ല. ക്യാപ്റ്റനും പരിശീലകനും നല്ല ബന്ധമുണ്ടാകുന്നത് ഗുണം ചെയ്യും'-ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.