യുഎഇയില്‍ ഇന്ന് 1964 കോവിഡ്; ആറ് മരണം

യുഎഇയില്‍ ഇന്ന് 1964 കോവിഡ്; ആറ് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1964 പേരില്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. 231,497 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1,923 പേർ രോഗമുക്തി നേടി. ആറ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 613,993 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 592,984 പേർ രോഗമുക്തി നേടി. 1,763 മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 55.2 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്. ആക്ടീവ് കേസുകള്‍ 19246 ആണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.